ആലുവ: മാസങ്ങളായി നാഥനില്ലാക്കളരിയായിരുന്ന ആലുവ (ഈസ്റ്റ്) പൊലീസ് സ്റ്റേഷനിൽ പുതിയ സി.ഐയായി വി.എസ്. നവാസിനെ നിയമിച്ച് ഉത്തരവായി. ആലുവ സ്റ്റേഷൻ എസ്.എച്ച്.ഒ ചുമതലയും അദ്ദേഹം വഹിക്കും. നിലവിൽ കൊച്ചി സിറ്റിയിൽ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ എസ്.എച്ച്. ഒയാണ്. ആലുവ സ്റ്റേഷനിൽ സി.ഐ റാങ്കിലുള്ളവർ ഇല്ലാതിരുന്നതിനാൽ ഇവിടെയുള്ള എസ്.ഐയാണ് എസ്.എച്ച്.ഒ ചുമതല വഹിച്ചിരുന്നത്. ഇതിനെതിരെ രാഷ്ട്രീയ പാർട്ടികളെല്ലാം പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ചൊവ്വാഴ്ച്ച പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്. ഇതോടൊപ്പം ഒഴിവുവരുന്ന മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ സി.ഐയായി ഇടുക്കി അടിമാലി സ്റ്റേഷനിൽ സി.ഐ യായി പ്രവർത്തിക്കുന്ന പി.കെ. സാബുവിനെ മാറ്റി നിയമിച്ചിട്ടുണ്ട്. പാലാരിവട്ടം സി.ഐയായി എം.സി. ജിംസ്‌ടെലിനെയും നിയമിച്ചിട്ടുണ്ട്. ഇദ്ദേഹം ഇപ്പോൾ ഏലൂർ സി.ഐയാണ്.