ഫോർട്ട് കൊച്ചി: പൈതൃക സംരക്ഷണ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ തകർന്ന ചരിത്ര സ്മാരകങ്ങൾക്ക് മുന്നിൽ സഹസ്രദീപ ജ്വാല തെളിയിക്കുന്നു. ഇന്ന് വൈകിട്ട് 5.30ന് മരക്കടവിലെ തകർന്ന ജൂത പള്ളിക്ക് മുന്നിൽ ആദ്യ ദീപം തെളിയും. തകർന്ന് കിടക്കുന്ന മട്ടാഞ്ചേരി ,ഫോർട്ടുകൊച്ചി തുടങ്ങിയ പൈതൃകനഗരിയിലെ സ്മാരകങ്ങൾ സംരക്ഷിക്കാൻ അധികാരികൾ കണ്ണ് തുറക്കാത്തതിൽ പ്രതിഷേധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കേരള ഹാറ്റ്സ് ഡയറക്ടർ എം.പി.ശിവദത്തൻ അറിയിച്ചു.