കൊച്ചി :പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാർക്കായുളള സഹായ ഉപകരണ നിർണയ ക്യാമ്പ് 12ന് കാക്കനാട് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കും. രാവിലെ 9 മുതൽ 12 വരെ.

• ശ്രവണ സഹായി, ചലനോപകരണങ്ങൾ, പഠന സഹായ ഉപകരണങ്ങൾ എന്നിവ സൗജന്യമായി നൽകും.

40 ശതമാനത്തിലധികം വൈകല്യമുള്ളവർക്ക് പങ്കെടുക്കാം. മാസ വരുമാനപരിധി: 15,000 രൂപ.

• മെഡിക്കൽ ബോർഡിന്റെ ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, മാസവരുമാന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ഫോട്ടോകോപ്പി സഹിതം ഹാജരാക്കണം.

ഫോൺ : 9941460853.