കൊച്ചി:കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഫ്ളാറ്റുകളിലും വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും നിന്ന് മലിനജലവും മാലിന്യവും തേവര-പേരണ്ടൂർ കനാലിലേക്കും മറ്റ് തോടുകളിലേക്കും കായലുകളിലേക്കും പുഴകളിലേക്കും പൊതു സ്ഥലങ്ങളിലേക്കും ഒഴുക്കുന്നതും നിക്ഷേപിക്കുന്നതും കർശനമായി നിരോധിച്ചുകൊണ്ട് കോർപ്പറേഷൻ ഉത്തരവിട്ടു. ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ പിഴയും നിയമനടപടികളും നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.