മൂവാറ്റുപുഴ: മാധ്യമ രംഗവും മാദ്ധ്യമപ്രവർത്തകരും സുതാര്യമായി പ്രവർത്തിക്കുവാനാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ. പറഞ്ഞു. കേരള ജേർണലിസ്റ്റ് യൂണിയൻ മൂവാറ്റുപുഴ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ജെ.യു. താലൂക്ക് പ്രസിഡന്റ് അബ്ബാസ് ഇടപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കെ.ജെ.യു.സംസ്ഥാന സെക്രട്ടറി അനിൽ ബിശ്വാസ്, സംസ്ഥാന ട്രഷറർ ഷാജി ഇടപ്പിള്ളി, കെ.സി.സ്മിജൻ, എം.എ. ഷാജി, ശ്രീമൂലം മോഹൻ ദാസ്, സുനീഷ് മണ്ണത്തൂർ , സന്തോഷ് കുമാർ, ജോസ് പി. തോമസ്, ജോമോൻ വർഗീസ്, പ്രിൻസ് ഡാലിയ , എം.എം.ജോർജ് എന്നിവർ പ്രസംഗിച്ചു. താലൂക്ക് സെക്രട്ടറി കെ.എം.ഫൈസൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി അബ്ബാസ് ഇടപ്പിള്ളി (പ്രസി),എം.എം ജോർജ്, സന്തോഷ് കുമാർ (വൈസ്പ്രസി), ഫൈസൽ കെ.എം (സെക്ര), അപ്പു ജെ.കോട്ടയ്ക്കൽ, സന്ധ്യ അജയകുമാർ(ജോ.സെക്ര),ജോമോൻ വർഗീസ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.