കൊച്ചി: ജില്ലയിൽ എസ്.എഫ്.ഐക്ക് നേതൃത്വം നൽകുന്നത് ക്രിമിനൽ സംഘമാണെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ പറഞ്ഞു. കാലകാലങ്ങളായി ക്രിമിനൽ സംഘങ്ങളെ സൃഷ്ടിക്കുകയും അതിനെ നിലനിറുത്തി അക്രമ പരമ്പരകൾ ആസൂത്രണം ചെയ്യുന്ന എസ്.എഫ്.ഐ സ്വയം തിരുത്തണം. ക്വെട്ടേഷൻ സംഘങ്ങളുടെ റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളായി കേരളത്തിലെ കലാലയങ്ങൾ എസ്.എഫ്.ഐ മാറ്റികൊണ്ടിരിക്കുകയാണ്. കെ.എസ്.യു പറവൂർ ബ്ലോക്ക്‌ പ്രസിഡന്റും മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയുമായ അജാസിനെ മഹാരാജാസ് ഹോസ്റ്റലിൽ കൊണ്ടുപോയി മർദിച്ച സംഭവം ഈ ആരോപണം ശരിവയ്‌ക്കുന്നതാണ്. എം.ജി.റോഡിൽ നിന്നും എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റ്‌ അർഷോയുടെ നേതൃത്വത്തിൽ രണ്ടു ബൈക്കിൽ വന്ന സംഘമാണ് അജാസിനെ തട്ടി കൊണ്ട് പോയത്. പിറ്റേന്ന് രാവിലെ അവിടെ നിന്നും രക്ഷപെട്ട അജാസ് പൊലീസിൽ പരാതി നൽകി. ക്രൂരമായ മർദനത്തിൽ പരിക്കേറ്റ അജാസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. പ്രതിഷേധ മാർച്ച് ഡി.സി.സി വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു.