മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പാട്ടുകൂട്ടത്തിന്റെ ഒന്നാം വാർഷികഘോഷം ഇന്ന് വെെകിട്ട് 6.30ന് ലെെബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പ‌‌ഞ്ചായത്ത് മെമ്പർ പായിപ്രകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ലെെബ്രറി പ്രസിഡന്റ് എം.കെ. ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. പാട്ടുകൂട്ടം കോ- ഓർഡിനേറ്റർ എ.പി. കുഞ്ഞ് മാസ്റ്റർ സ്വാഗതം പറയും. രാഗമാലിക മ്യൂസിക്ക് സ്ക്കൂൾ ഡയറക്ടർ ആർ.എൽ.വി. ബാബുരാജ് മുഖ്യ അതിഥിയാകും. ലെെബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി, ജില്ല എക്സിക്യൂട്ടീവ് മെമ്പർ കെ.പി. രാമചന്ദ്രൻ, ലെെബ്രറി സെക്രട്ടറി എം.എസ്. ശ്രീധരൻ, പാട്ടുകൂട്ടം കോ- ഓർഡിനേറ്റർമാരായ ഇ.എ. ബഷീർ, കെ.ബി. ചന്ദ്രശേഖരൻ എന്നിവർ സംസാരിക്കും. തുടർന്ന് വയലിൻ സോളോ അഭിജിത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ട്രാക്ക് ഗാനമേളയിൽ പ്രാദേശിക ഗായകർ ഗാനങ്ങൾ ആലപിക്കും.