കോലഞ്ചേരി: സവാള വില 200 ലേയ്ക്ക്. ഇന്നലെ 150 കടന്നു. പ്രധാന മാർക്കറ്റുകളിലൊന്നും സവാള ലോഡ് എത്തുന്നില്ല. പ്രധാന ഉല്പാദന കേന്ദ്രങ്ങളിലൊന്നും കിട്ടാനില്ല. കർണ്ണാടകയിലെ ഗദിക, അജ്ജാംപൂർ എന്നിവിടങ്ങളിലെ സവാള പാടങ്ങളിൽ വിളവെടുപ്പ് കഴിഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്കിൽ മാത്രമാണ് വിളവെടുക്കാനുള്ളത്.

കൃഷിയിറക്കും മുമ്പേ കർഷകർക്ക് മുൻകൂർ പണം നല്കി മൊത്ത വ്യാപാരികൾ സവാള വാങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ വാങ്ങിയ സവാള സമീപ മാർക്കറ്റുകളിലൊന്നും വിറ്റഴിച്ചിട്ടില്ല. ഇത് ശീതികരിച്ച ഗോഡൗണുകളിൽ സ്റ്റോക്കു ചെയ്യുന്നുണ്ടെന്നാണ് സൂചന.

കഴിഞ്ഞവർഷം സവാള വില ഇടിഞ്ഞ് വൻ തിരിച്ചടി നേരിട്ട കർഷകരി​ൽ ഭൂരി​ഭാഗം പേരും ചോളം, കപ്പലണ്ടി, റാഗി ,പൂവ് കൃഷികളിലേയ്ക്ക് മാറി.

ശക്തമായ മഴയിൽ സവാള പാടങ്ങൾ നശിക്കുകയും ചെയ്തതോടെ വി​ല കുതി​ച്ചു. ലഭ്യത കുറഞ്ഞതോടെ ഇനിയും വില ഉയരും. 200 നു മുകളിൽ വിലയെത്തി​യാലും അത്ഭുതപ്പെടാനി​ല്ല.

• കർഷകർക്ക് കി​ട്ടുന്നത് 30-40 രൂപ

• കർണാടക, തമിഴ്നാട്, ഗോവ മാർക്കറ്റുകളിൽ വില കുറവില്ല.

• എറണാകുളം മാർക്കറ്റിൽ ഇന്നലെ സവാള എത്തിയിട്ടില്ല.

• ബംഗളൂരുവി​ലും, വണ്ടിപ്പാളയത്തും സവാള മൊത്ത വില വില 105 രൂപ.

മൈസൂരിൽ വണ്ടിപ്പാളയം, ഹസൻ മാർക്കറ്റ്, തമിഴ്നാട്ടിൽ ഗുണ്ടൽപേട്ടിലും സവാള ലോഡുകൾ എത്തുന്നില്ല.

വി​ദേശി​ സവാളകളും വി​പണി​യി​ലെത്തി​യി​ട്ടുണ്ട്. ഇളം നീലനി​റത്തി​ൽ കാണാൻ ഭംഗി​യുണ്ടെങ്കി​ലും രുചി​ വ്യത്യാസമുണ്ടത്രെ. പക്ഷേ വിലയിൽ കുറവി​ല്ല.