കൊച്ചി: സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച ശ്രീനാരായണ സേവാസംഘത്തിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങങ്ങളുടെ നടത്തിപ്പിനായുളള സ്വാഗതസംഘ രൂപീകരണയോഗം എറണാകുളം സഹോദര സൗധത്തിൽ ഞായർ രാവിലെ 10 ന് നടക്കും. പ്രൊഫ:എം.കെ.സാനു യോഗം ഉദ്ഘാടനം ചെയ്യും. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി ധർമ്മ ചൈതന്യ സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തും. ശ്രീനാരായണഗുരുദേവൻ വിഭാവനം ചെയ്ത ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുവാൻ ബൃഹത്തായ കർമ്മപരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് പ്ളാറ്റിനം ജൂബിലി ആഘോഷത്തിലൂടെ സേവാസംഘം ലക്ഷ്യമിടുന്നതെന്ന് സേവാസംഘം പ്രസിഡന്റ് അഡ്വ:എൻ.ഡി.പ്രേമചന്ദ്രൻ, സെക്രട്ടറി പി.പി.രാജൻ, ട്രഷറർ ഡോ.ടി.എൻ.വിശ്വംഭരൻ തുടങ്ങിയവർ അറിയിച്ചു.