nashathrarave
നക്ഷത്രരാവ് 2019 ലോഗോ പ്രകാശനം റോജി എം ജോൺ നിർവ്വഹിക്കുന്നു

കാലടി: മലയാറ്റൂർ സെന്റ്.തോമസ് പള്ളിയിൽ ഡിസംബർ 22 ന് നടക്കുന്ന നക്ഷത്രരാവ് - 2019 ന്റെ ലോഗോ പ്രകാശനം റോജി എം ജോൺ നിർവ്വഹിച്ചു.വികാരി ഫാ.വർഗീസ് മണവാളൻ മെഗാ ഇവൻറിനെ കുറിച്ച് ആമുഖ പ്രസംഗം നടത്തി. പ്രോഗ്രാം ജന.കൺവീനർ വർഗീസ് മേനാച്ചേരി, പബ്ലിസിറ്റി കൺവീനർ ജോസഫ് മാളിയേക്കൽപ്പടി, ട്രഷറർ ബിജു ചിറയത്ത് എന്നിവർ പങ്കെടുത്തു. 22 ന് വൈകിട്ട് നടക്കുന്ന നക്ഷത്രരാവിൽ 150പേർ പങ്കെടുക്കുന്ന കരോൾ ഗാന രാവും, 600 കലാകാരന്മാർ പങ്കെടുക്കുന്ന രണ്ടര മണിക്കൂർ ദൈർഘ്യമുള്ള വിനോദ പരിപാടികളുമുണ്ടാകും