മൂവാറ്റുപുഴ: മേക്കടമ്പ് മോർ ഇഗ്നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസനപള്ളിയുടെ കാവൽപിതാവ് പരിശുദ്ധനായ മോർ ഇഗ്നാത്തിയോസ് നൂറോനോ ബാവയുടെ ഓർമ്മയും, പള്ളിയുടെ 41ാമത് ശിലാസ്ഥാപനദിനവും ഇന്ന് മുതൽ 9-ാം തിയതി വരെ വിവധ പരിപാടികളോടെ നടക്കും. മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മോർ ദിയസ്‌കോറോസ് തിരുമേനി, മർക്കോസ് മോർ ക്രിസോസ്റ്റമോസ് തിരുമേനി, കുര്യാക്കോസ് മോർ ക്ലിമിസ് തിരുമേനി എന്നിവരുടെ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കും. ഇന്ന് രാവിലെ 7.15ന് പ്രഭാത പ്രാർത്ഥന വി.കുർബ്ബാന , പേട്രൻസ് ഡേ സന്ദേശം, വൈകിട്ട് 6.30ന് സന്ധ്യാപ്രാർത്ഥന, ഫാ. പോൾസൺ കുര്യാക്കോസിന്റെ പ്രസംഗം, 7ന് പ്രഭാത പ്രാർത്ഥന ,കുർബ്ബാന റവ. ഫാ. പോൾസൺ കുര്യാക്കോസ് ഇടക്കാട്ടിൽ ആശീർവാദം, തുടർന്ന് നേർച്ച വിളമ്പും 8 ന് രാവിലെ 7.15ന് പ്രഭാത പ്രാർത്ഥനും മേമ്പൂട്ടിൽ നിന്നും പള്ളി സാധനങ്ങൾ ആഘോഷമായി പള്ളിയിലേക്ക് കൊണ്ടുവരികയും ചെയ്യും. സന്ധ്യാപ്രാർത്ഥന , അഭി. മർക്കോസ് മോർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ പ്രസംഗം, എട്ടാമത് സോവൂറോ ബ്രീക്കോകർഷക അവാർഡ്ദാനം., പി.എച്ച്.ഡി. ലഭിച്ച ഇടവകാംഗങ്ങളെ ആദരിക്കൽ, പ്രദക്ഷിണംആശീർവാദം.
9ന് രാവിലെ 7.30ന് പ്രഭാത പ്രാർത്ഥന, വി. മൂന്നിന്മേൽ കുർബ്ബാന അഭിവന്ദ്യ കുര്യാക്കോസ് മോർ ദിയസ്‌കോറോസ് തിരുമേനി മുഖ്യ കാർമ്മകത്വത്തിലും , ഫാ. ബിബി ഏലിയാസ് മോളേൽ, ഫാ. ജോൺ തോമസ് കൂമുള്ളിൽ എന്നീ വൈദീകരുടെ സഹകാർമ്മികത്വത്തിലും. തുടർന്ന് ആശീർവാദം, നേർച്ച സദ്യ, ലേലം, കൊടിയിറക്കവും നടക്കും.