പെരുമ്പാവൂർ: മലങ്കര യാക്കോബായ സിറിയൻ സണ്ടേസ്‌കൂൾ അസോസിയേഷൻ അങ്കമാലി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (ഞായർ)​ ഉച്ചക്ക് 2 ന് സൺഡേസ്‌കൂൾ അദ്ധ്യാപക സമ്മേളനവും വിശ്വാസ പ്രഖ്യാപന റാലിയും നടത്തും. കുറുപ്പംപടി മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിൽ അങ്കമാലി ഭദ്രാസനത്തിലെ 203സൺഡേസ്കൂളുകളിൽ നിന്നായി മൂവായിരത്തിൽപരം അദ്ധ്യാപകർ പങ്കെടുക്കും. ഭദ്രാസന ഡയറക്ടർ കെ. പി . പൗലോസ്, സെക്രട്ടറി ബിനു വർഗീസ്, മേഖലാ ഡയറക്ടർമാരായ എൽബി വർഗീസ് , കെ.ഒ.ഏലിയാസ്, തോമസ് പോൾ, എം. കെ. വർഗീസ്, ഡി. കോര, ട്രസ്റ്റിമാരായ ബിജു എം.വർഗീസ് എന്നിവർ സംസാരിക്കും.