വൈപ്പിൻ: എക്‌സൈസ് വകുപ്പ് ന ലഹരി വർജനമിഷന്റെ കീഴിൽ നാളത്തെ കേരളം ലഹരിവിമുക്ത കേരളം 90 ദിന തീവ്രയജ്ഞ ബോധവത്കരണ പരിപാടിയുടെ ഭാഗമായി എടവനക്കാട് എച്ച്‌ഐഎച്ച്എസ് സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റ് ലഹരിവിരുദ്ധ സൈക്കിൾറാലി നടത്തി.
മാനേജർ എൻ.കെ മുഹമ്മദ് അയൂബ് ഫ്‌ളാഗ്ഓഫ് ചെയ്തു. പ്രിൻസിപ്പൽ കെ.ഐ ആബിദ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. പ്രോഗ്രാംഓഫീസർ ആർ.സുനിൽകുമാർ, കെ.പ്രീജപോൾ, എം. എം സഫുവാൻ, കെ.ബഷീർ, ഫെമിന, എക്‌സൈസ് പ്രിവന്റിവ് ഓഫീസർ കെ.കെ അരുൺ, സിവിൽഓഫീസർ എൻ.കെ സാബു, രതീഷ്.കെ.തങ്കപ്പൻ, എന്നിവർ പ്രസംഗിച്ചു