മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് 8 ന് (ഞായർ) രാവിലെ 10ന് സൗത്ത് മാറാടി വജ്ര കൺവെൻഷൻ സെന്ററിൽ നടക്കുന്ന കുടുംബ സംഗമം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘടനം ചെയ്യും. യൂണിയൻ പ്രസി‌ഡന്റ് വി.കെ.നാരായണൻ അദ്ധ്യക്ഷത വഹിക്കും. ബിജു പുളിക്കലേടത്ത് മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ സ്വാഗതം പറയും. യൂണിയൻ വെെസ് പ്രസിഡന്റ് പി.എൻ. പ്രഭ അനുഗ്രഹ പ്രഭാഷണം നടത്തും. കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണ്ണൻ, കൺവീനർ സജിത് നാരായണൻ, കോതമംഗലം യൂണിയൻ പ്രസിഡന്റ് അജിനാരായണൻ, സെക്രട്ടറി പി.എ. സോമൻ, കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ്, സെക്രട്ടറി സി.പി. സത്യൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ. എൻ. രമേശ്, സജീവ് പാറയ്ക്കൽ, മൂവാറ്റുപുഴ യൂണിയൻ കൗൺസിലർമാരായ പി.ആർ. രാജു, എം.ആർ. നാരായണൻ, റ്റി.വി. മോഹനൻ, വി.എൻ. വിജയൻ, ഏ. സി. പ്രതാപചന്ദ്രൻ, യൂണിയൻ പഞ്ചായത്ത് കമ്മറ്റിഅംഗങ്ങളായ എം.എസ്. വിൽസൻ, എൻ.ആർ. ശ്രീനിവാസൻ, ക്ഷേത്രകമ്മറ്റി കൺവീനർ പി.വി. അശോകൻ, ശ്രീനാരായണ എംപ്ലോയ്സ് ഫോറം കേന്ദ്രകമ്മറ്റി അംഗം കെ.ജി. അരുൺകുമാർ, വനിത സംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രൻ, സെക്രട്ടറി ഭാനുമതി ഗോപിനാഥ്, യൂത്ത് മൂമെന്റ് പ്രസിഡന്റ് എം.ആർ. സിനോജ്, സെക്രട്ടറി പി.എസ്. അനീഷ്, വജ്ര കൺവെൻഷൻ സെന്റർ മാനേജിംഗ് ഡയറക്ടർ മനീഷ് പി. മോഹനൻ എന്നിവർ സംസാരിക്കും. യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ. തമ്പാൻ നന്ദി പറയും.