കൊച്ചി : കേരള ബ്ളാസ്റ്റേഴ്സിനെ കൊച്ചിയിൽ നിന്ന് ഒഴിവാക്കാൻ ജി.സി.ഡി.എ നടത്തുന്ന നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് കേരള ഫുട്ബാൾ ഫെഡറേഷൻ നിർവാഹക സമിതിയംഗവും മുൻ മന്ത്രിയുമായ കെ.ബാബു ആവശ്യപ്പെട്ടു. കായികരംഗത്ത് കൊച്ചിക്ക് ലോകശ്രദ്ധ നേടുന്നതിനും കലൂർ സ്റ്റേഡിയത്തിലെ കളികൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. മുൻമുഖ്യമന്ത്രി കെ.കരുണാകരനെയും മുൻജലവിഭവമന്ത്രി ടി.എം. ജേക്കബിനെയും താനും കെ.എഫ്.എ പ്രസിഡന്റായിരുന്ന കെ.എം.ഐ മേത്തറും സന്ദർശിച്ച് നിവേദനം നൽകിയാണ് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മിക്കാൻ ശ്രമം ആരംഭിച്ചത്. കലൂർ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക് സ്ഥാപിച്ച് അന്താരാഷട്ര ക്രിക്കറ്റും ഫുട്ബാളും ഇല്ലാതാക്കാനുള്ള നീക്കം ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.