കൊച്ചി: പാർലമെന്റിൽ ആംഗ്ളോ ഇന്ത്യൻ സംവരണം നിറുത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നൽകി. ഇടപെടണമെന്ന് ആവശ്യപ്പെട്ട് ന്യൂനപക്ഷ വകുപ്പ് മന്ത്രാലയത്തിനും നിവേദനം നൽകി.
ഭരണഘടനാ രൂപീകരിച്ചപ്പോൾ എല്ലാ വിഭാഗം ജനങ്ങൾക്കും അധികാരത്തിൽ പങ്കാളിത്തം ഉറപ്പാക്കാനാണ് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനും നിയമനിർമാണ സഭകളിൽ സംവരണം നൽകിയത്. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് സ്ഥിതി മെച്ചപ്പെട്ടെന്ന കാരണത്താൽ സംവരണം നിഷേധിക്കുന്നത് വസ്തുതകൾ പരിശോധിക്കാതെയാണെന്ന് നിവേദനത്തിൽ പറയുന്നു