ammakkilikkood
'അമ്മക്കിളിക്കുട്' ഭവന പദ്ധതിയിൽ നിർമ്മിക്കുന്ന 39-ാ മത്തെ ഭവനത്തിന്റ തറക്കല്ലിടൽ ആലുവ നഗരസഭ 11-ാം വാർഡിൽ ഊമൻക്കുഴിത്തടത്ത് എ.എം.റ്റി ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ഷാഫി നിർവ്വഹിക്കുന്നു

ആലുവ: സ്വന്തമായി സ്ഥലമുണ്ടായിട്ടും വീട് നിർമ്മിക്കുവാൻ സാധിക്കാത്ത വിധവകളായ അമ്മമാർക്കും മക്കൾക്കുമായി അൻവർ സാദത്ത് എം.എൽ.എ മുൻകൈയെടുത്ത് നിർമ്മിച്ചു നൽകുന്ന 'അമ്മക്കിളിക്കുട്' ഭവന പദ്ധതിയിൽ നിർമ്മിക്കുന്ന 39-ാ മത്തെ ഭവനത്തിന്റെ തറക്കല്ലിടൽ ആലുവ നഗരസഭ 11-ാം വാർഡിൽ ഊമൻക്കുഴിത്തടത്ത് എ.എം.റ്റി ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ഷാഫി നിർവ്വഹിച്ചു.

അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപെഴ്‌സൺ ലിസി എബ്രഹാം, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ ജോൺ,വി.പി ജോർജ്ജ്,സി. ഓമന, തോപ്പിൽ അബു, പി.സി. ആന്റണി, ലത്തീഫ് പൂഴിത്തറ, ഡൊമനിക് കാവുങ്കൽ, റവൂഫ് അലി,എം.ടി ജേക്കബ്, ഫാസിൽ ഹുസൈൻ, ജെറോം മൈക്കിൾ, ടിമ്മി ടീച്ചർ,പി.എം മൂസാകുട്ടി,വാർഡു കൗൺസിലർമാരായ സൗമ്യ കാട്ടുങ്ങൽ,ലീന ജോർജ്ജ്, ടെൻസി വർഗ്ഗീസ്, ആനന്ദ് ജോർജ്ജ്, എം.പി. സൈമൺ, പി.പി ജയിംസ് എന്നിവർ സംസാരിച്ചു.

510 ചതുരശ്ര അടിയിൽ 6.12 ലക്ഷം രൂപ ചെലവിലാണ് ഭവനങ്ങൾ നിർമ്മിക്കുന്നത്.