കൊച്ചി: രാഷ്‌ട്രീയത്തിൽ ബി.ഡി.ജെ.എസിനെ മാറ്റി നിറുത്താനാവില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ഉണ്ണികൃഷ്‌ണൻ പറഞ്ഞു.ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ടൗൺ ഹാളിൽ നടന്ന ബി.ഡി.ജെ.എസ് നാലാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിക്കൊപ്പം സംഘടന നിന്നപ്പോൾ പല മണ്ഡലങ്ങളിലും മുപ്പതിനായിരത്തിൽ മുകളിലേക്ക് വോട്ട് കുതിച്ചു. ഈ തിരിച്ചറിവിൽ തരാമെന്ന് പറഞ്ഞ സ്ഥാനമാനങ്ങൾ തരുക തന്നെ വേണം. ബന്ധവും ബന്ധുത്വവും നീതിപൂർവ്വകമാകണം. കേരളം ഇന്ന് യാതൊരുവിധ സുരക്ഷതത്വവുമില്ലാത്ത നാടായി മാറി. സി.പി.എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

ചടങ്ങിൽ ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.എൻ. മധു, ബി.ഡി.ജെ.എസ് നേതാക്കളായ വി.ഗോപകുമാർ, പി.ഡി. ശ്യാംദാസ്, അഡ്വ. ശ്രീകുമാർ തട്ടാരത്ത്, ടി.ജി.വിജയൻ, സി.എൻ.രാധാകൃഷ്‌ണൻ, എ.എൻ.രാമചന്ദ്രൻ, എൻ.ജി.വിജയൻ, അജി നാരായണൻ, പി.എസ്. ജയരാജ്, സുരേഷ് ചന്തേലി, ഷൈൻ കെ.കൃഷ്‌ണൻ, വി.വേണുഗോപാൽ, കെ.കെ.പീതാംബരൻ, നിർമ്മല ചന്ദ്രൻ, വി.ജി. പ്രജീഷ് എന്നിവർ പ്രസംഗിച്ചു.