ആലുവ: എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെ 39-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ശാഖ പ്രസിഡന്റ് മനോഹരൻ തറയിൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി ശശി തൂമ്പായിൽ, യുണിയൻ വനിതാ സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, യൂണിയൻ കമ്മറ്റി അംഗം സി.പി. ബേബി ചാത്തൻപറമ്പിൽ എന്നിവർ സംസാരിച്ചു. ദേശതാലപ്പൊലിക്ക് യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ദീപം തെളിച്ചു. ശാഖ വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ നന്ദി പറഞ്ഞു.