പറവൂർ : അംബേദ്കർ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ ആറുപത്തിമൂന്നാമത് പരിനിർവാണദിനാചരണം ഇന്ന് രാവിലെ ഒമ്പതിന് പുല്ലംകുളം അംബേദ്കർ പാർക്കിൽ നടക്കും. നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ ഉദ്ഘാടനം ചെയ്യും. ടി.എസ്. മുരളി അദ്ധ്യക്ഷത വഹിക്കും. ലൈജു പി. ഗോപാൽ, വി.എസ്. രാധാകൃഷ്ണൻ, രാജു മാടവന, എം.പി. ഹരിദാസ്, കെ.എം. നീലാംബരൻ ശാന്തി, സൈനൻ കെടാമംഗലം, കെ. സോമൻ, തിലകൻ പാനായിക്കുളം, സി.ടി. ഉഷ തുടങ്ങിയവർ സംസാരിക്കും.