പറവൂർ : അഖില ഭാരത അയ്യപ്പ സേവാസംഘം തെക്കുംപുറം ശാഖയുടെ നേതൃത്വത്തിൽ ആറാമത് ദേശവിളക്ക് മഹോത്സവം നാളെനടക്കും. രാവിലെ കൊങ്ങോർപ്പിള്ളി വിശ്വനാഥൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതിഹോമത്തോടെ തുടങ്ങും. രാത്രി എട്ടിന് അന്നദാനം, പന്ത്രണ്ടിന് ജനനം തുടർന്ന് എതിരേൽപ്പ്, ആഴിപൂജ, മംഗളാരതി, മംഗളപൂജക്കു ശേഷം ശബരിമലയാത്ര.