പറവൂർ : പ്രഗതി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നാടൻ പശുക്കളുടെ പ്രദർശനവും സെമിനാറും നാളെ പറവൂർ മൂകാംബി സമൂഹ മഠത്തിൽ നടക്കും. രാവിലെ ഒമ്പതിന് നാടൻപശുക്കളുടെ പ്രദർശനം നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ ഉദ്ഘാടനം ചെയ്യും. സി.ജി. കമലാകാന്തൻ അദ്ധ്യക്ഷത വഹിക്കും. ഡോ. യു.ഗിരീഷ്, പി. രമ്യ, ടി.എസ്. ഉല്ലാസ്, എസ്. കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിക്കും. പത്തരയ്ക്ക് നാടൻ ഗോ സമ്പത്തിന്റെ സവിശേഷത എന്ന വിഷയത്തിൽ ബി. രാമചന്ദ്രൻ സംസാരിക്കും. പതിനൊന്നരയ്ക്ക് പഞ്ചഗവ്യ ചികിത്സ എന്ന വിഷയത്തിൽ ഗവ്യസിദ്ധ ഡോ. പി. ഷീജകുമാരി സംസാരിക്കും.