കോലഞ്ചേരി:എൻ.സി.പി ജില്ലാ കമ്മി​റ്റി സംഘടിപ്പിക്കുന്ന ജനകീയ ഐക്യസന്ദേശ യാത്രക്ക് ഞായറാഴ്ച വൈകിട്ട് അഞ്ചിന് പട്ടിമ​റ്റത്ത് സ്വീകരണം നൽകും.ബ്ലോക്ക് പ്രസിഡന്റ് സാൽവി കെ.ജോണിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം അഖിലേന്ത്യ സെക്രട്ടറി എൻ.എ മുഹമ്മദുകുട്ടി ഉദ്ഘാടനം ചെയ്യും. ജാഥാ ക്യാപറ്റൻ ജില്ലാ പ്രസിഡന്റ് എം. എം അശോകൻ, ജില്ലാ ജനറൽ സെക്രട്ടറി റെജി ഇല്ലിക്കപറമ്പിൽ എന്നിവർ സംസാരിക്കും.