sndp-parayakadu-
പറയകാട് എസ്.എൻ.ഡി.പി ശാഖയിൽ ഗുരുദേവ പ്രതിഷ്ഠാദിനാചരണം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : എസ്.എൻ.ഡി.പി യോഗം പറയകാട് ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെ എട്ടാമത് ദിനാചരണം വിവിധ പരിപാടികളോടെ നടന്നു. സമ്മേളനം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.പി. സലീം അദ്ധ്യക്ഷത വഹിച്ചു. രാജീവ് നെടുകപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ കെ.ബി. സുഭാഷ്, ശാഖാ സെക്രട്ടറി ടി.എസ്. ഷാജി, വൈസ് പ്രസിഡന്റ് ടി.എസ്. വത്സൻ, ഡി.പി. സഭ പ്രസിഡന്റ് വി.പി. ഗോപാലകൃഷ്ണൻ, യൂണിയൻ കമ്മിറ്റിയംഗം എൻ.വി. ദിലീപ്കുമാർ, വനിതാ സംഘം സെക്രട്ടറി ജയശ്രീ സൂര്യകാന്തൻ, ബേബി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഗുരുപൂജയോടെ സമാപിച്ചു.