പുത്തൻകുരിശ്: സമഗ്രശിക്ഷ കേരള നടപ്പാക്കുന്ന ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായി പുറ്റുമാനൂർ സ്കൂളിൽ ഇംഗ്ലീഷ് ഫെസ്​റ്റ് നടത്തി.
പഞ്ചായത്തംഗം ലിസി ഏലിയാസ് ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് മിനി വി.ഐസക്ക് ,ബിൻസി സി.പൗലോസ് ,കെ.എസ് മേരി ,എൻ.കെ കൃഷ്ണജ, വി.എസ് ബിൻസി ,വി.ആർ അനുരാജ്, ആർ.അനുപ്രിയ എന്നിവർ നേതൃത്വം നൽകി.