നെടുമ്പാശേരി: വ്യാപാര മേഖലയിൽ വനിതകൾ നേതൃത്വം നൽകുന്ന സ്വാശ്രയസംഘങ്ങൾക്ക് സർക്കാർ അംഗീകാരം നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ് നെടുമ്പാശ്ശേരി മേഖല സമ്മേളനം ആവശ്യപ്പെട്ടു.ഇതര സ്വാശ്രയസംഘങ്ങൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ വ്യാപാര മേഖലയിലെ സ്വാശ്രയസംഘങ്ങൾക്കും നൽകണം.
സമ്മേളനം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഷൈബി ബെന്നി അദ്ധ്യക്ഷയായിരുന്നു. ജില്ലാ പ്രസിഡന്റ് സുബൈദ നാസർ, ജനറൽ സെക്രട്ടറി സിനിജ റോയ്, ട്രഷറർ സുനിത വിനോദ്, വൈസ് പ്രസിഡന്റ് ആനി റപ്പായി, ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, മേഖല പ്രസിഡന്റ് സി.പി. തരിയൻ, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, ജിന്നി പ്രിൻസ്, ശാന്ത രാമകൃഷ്ണൻ, ഗിരിജ രഞ്ജൻ എന്നിവർ പ്രസംഗിച്ചു.