പറവൂർ : പറവൂത്തറ കരിയമ്പിള്ളി ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ലെജന്റ്സ് ഇൻഡോർ ഷട്ടിൽ കോർട്ടും ഒന്നാമത് അഖില കേരള ഷട്ടിൽ ടൂർണ്ണമെന്റും പറവൂർ നഗരസഭ ചെയർമാൻ ഡി. രാജ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് തോപ്പിൽ ലോഗോ പ്രകാശനം ചെയ്തു. കെ.എ. വിദ്യാനന്ദൻ. പറവൂർ ഈഴവ സമാജം സെക്രട്ടറി എം.കെ. സജീവൻ, കെ.എൻ. പത്മനാഭൻ, ക്ളബ് പ്രസിഡന്റ് ജോമോൻ അംബൂക്കൻ, സെക്രട്ടറി വി.പി. അജയ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.