പ്ളാസ്റ്റിക് കവറുകളില്ലാത്തൊരു പുതുവർഷം വരുന്നു

കോലഞ്ചേരി: ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്​റ്റിക് വസ്തുക്കളുടെ നിർമാണവും വിൽപ്പനയും സൂക്ഷിക്കലും ജനുവരി ഒന്നു മുതലില്ല. ഇതു സംബന്ധിച്ചുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശങ്ങൾ ലഭിച്ചു.

• നിരോധിതവസ്തുക്കൾ

പ്ലാസ്​റ്റിക് കാരി ബാഗ് (കനം നോക്കാതെ)

ടേബിൾ ഷീ​റ്റുകൾ

കൂളിംഗ് ഫിലിം

പ്ലേ​റ്റുകൾ, കപ്പുകൾ

തെർമോക്കോൾ

ഒ​റ്റത്തവണ ഉപഭോഗമുള്ള പ്ലാസ്​റ്റിക് കപ്പുകൾ, പ്ലേ​റ്റുകൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്‌ട്രോകൾ, ഡിഷുകൾ, സ്​റ്റിറർ, പ്ലാസ്​റ്റിക് കോട്ടിങ്ങുള്ള പേപ്പർ കപ്പുകൾ, പ്ലേ​റ്റുകൾ, ബൗൾ, നോൺ വൂവൺ ബാഗുകൾ, പ്ലാസ്​റ്റിക് ഫ്‌ളാഗുകൾ, പ്ലാസ്​റ്റിക് ബണ്ടിംഗ്, പ്ലാസ്​റ്റിക് വാട്ടർ പൗച്ചസ്, പ്ലാസ്​റ്റിക് ജ്യൂസ് പാക്ക​റ്റുകൾ, കുടിക്കാനുള്ള പെ​റ്റ് ബോട്ടിലുകൾ (300 മില്ലിക്ക് താഴെ), പ്ലാസ്​റ്റിക് ഗാർബേജ് ബാഗ്, പി.വി.സി ഫ്‌ളക്‌സ് മെ​റ്റീരിയൽസ്, പ്ലാസ്​റ്റിക് പാക്ക​റ്റ്‌സ്

നിരോധനം ലംഘിച്ചാൽ

പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം കർശന നടപടി കലക്ടർമാർക്കും സബ്ഡിവിഷണൽ മജിസ്‌ട്രേ​റ്റുമാർക്കും മലിനീകരണ നിയന്ത്റ ബോർഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും അധികാരം.

നിയമം ലംഘിക്കുന്ന പ്ലാസ്​റ്റിക് നിർമ്മാതാക്കൾക്കും വിൽപ്പനക്കാർക്കും 10,000 രൂപ പിഴ

രണ്ടാമതും ലംഘിച്ചാൽ 25,000 രൂപ.

മൂന്നാമതും ലംഘിച്ചാൽ 50,000 രൂപ പിഴയും പ്രവർത്താനുമതി റദ്ദാക്കലും

തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്കും മലിനീകരണ നിയന്ത്റണ ബോർഡ് ഉദ്യോഗസ്ഥർക്കും ഇതിന് അധികാരം നൽകിയിട്ടുണ്ട്.

പ്ലാസ്​റ്റിക് ബാഗുകൾക്ക് പകരം പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉൽപാദിപ്പിക്കുന്ന യൂണി​റ്റുകളെ വ്യവസായ വകുപ്പ് പ്രോത്സാഹിപ്പിക്കും.

കയ​റ്റുമതിക്കായി നിർമിച്ചിട്ടുള്ള പ്ലാസ്​റ്റിക് വസ്തുക്കൾ, ആരോഗ്യപരിപാലന രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്​റ്റിക് വസ്തുക്കൾ, കമ്പോസ്​റ്റബിൾ പ്ലാസ്​റ്റിക്കിൽ നിന്നും നിർമ്മിച്ച വസ്തുക്കൾ (ഐ.എസ് അല്ലെങ്കിൽ ഐ.എസ്.ഒ 17088: 2008 ലേബൽ പതിച്ചത്) എന്നിവ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും നിരോധനം മൂലം പ്ലാസ്​റ്റിക് ഉപയോഗത്തിൽ ഏകദേശം 70 ശതമാനം കുറവുണ്ടായി.