കൊച്ചി: നാഷണലിസ്റ്റ് കേരള കോൺഗ്രസ് സ്ഥാപകദിന സമ്മേളനം സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. നിത്യോപയോഗസാധനങ്ങളുടെ വില വർദ്ധനവിൽ പ്രതിക്ഷേധിച്ച് നാളെ (ശനി) സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്താൻ യോഗം തീരുമാനിച്ചു. വൈസ് ചെയർമാൻ ജെയിംസ് കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു ഭാരവാഹികളായ എം.എൻ. ഗിരി, എൻ.എൻ. ഷാജി, അയൂബ് മേലേടത്ത്, ആന്റണി ജോസഫ് മണവാളൻ, ജാൻസി ജോർജ്, സുധീഷ് നായർ, പീടിയകണ്ടി മുരളി, പി.എച്ച്. ഷംസുദീൻ, ബിജു നാരായണൻ, ബിനു മോൻ ജി., ഉഷ ജയകുമാർ, വള്ളിക്കോട് കൃഷ്ണകുമാർ, ഫ്‌ലമിൽ ഒലിവർ, ജോയി എളമക്കര, ഷഹിൻ നരിക്കുനി, പി.എ. റഹിം, എം.ജെ. മാത്യു, എ.സി. സുധീന്ദ്രനാഥ്, വിനയ് നാരായൺ, മണികണ്ഠൻ ആറങ്ങൽ തുടങ്ങിയവർ സംസാരിച്ചു.