കൊച്ചി: നാടകരംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ നാടകിന്റെ പ്രഥമ സംസ്ഥാന സമ്മേളനം 13,14,15 തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രതി​നി​ധി​ സമ്മേളനം സാഹിത്യകാരൻ എൻ.എസ് മാധവനും സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.

• ഡിസംബർ എട്ടിന് ഞായറാഴ്ച വൈകിട്ട് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ ബോപ്പാൽ നയാ തീയേറ്ററി​ന്റെ ഹബീബ് തൻവീന്റെ ചരൺദാസ് ചോർ എന്ന നാടകം. വൈകിട്ട് 6ന് പ്രൊഫ.എം.കെ സാനു ഹബീബ് തൻവീർ അനുസ്മരണം നടത്തും.

• 13ന് എറണാകുളം മഹാരാജാസ് കോളേജ് രാവിലെ ദേശീയ സെമിനാറിൽ മുംബൈയിൽ നിന്നുള്ള നാടക കലാകാരനും സംവിധായകനുമായ സുനിൽ ഷാൻബാഗ്, കർണാടക മുൻ നാടക അക്കാദമി ചെയർമാനും നാടക സംവിധായകനുമായ ശ്രീനിവാസ കുപ്പണ്ണ കൊൽക്കത്തയിൽനിന്നുള്ള തീയേറ്റർ ആക്ടിവിസ്റ്റും സംവിധായകനുമായ പ്രബീർ ഗുഹ, കേന്ദ്ര സംഗീതനാടക അക്കാദമി ഡെപ്യൂട്ടി ഡയറക്ടറുമായ സുമൻ കുമാർ എന്നിവർ പങ്കെടുക്കും. പ്രതിനിധി സമ്മേളനം സാഹിത്യകാരൻ എൻ.എസ് മാധവൻ ഉദ്ഘാടനം ചെയ്യും.

• 15ന് മൂന്നി​ന് തിയറ്റർ മാർച്ച്. വൈകിട്ട് 5ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് ഭാഗമായി നാടക ഫെസ്റ്റിവലുകൾ കുട്ടികളുടെയും മുതിർന്നവരുടെയും നാടക ശില്പശാലകൾ, നാടക സിനിമാ പ്രദർശനങ്ങൾ, സെമിനാറുകൾ, നാടക ചിത്രപ്രദർശനങ്ങൾ, മണൽ ചിത്ര ശിൽപ പ്രദർശനങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

നാടക് സാംസ്‌കാരിക സമിതി ഭാരവാഹികളായ ജെ.ഷൈലജ, വിനോദ് ഗാന്ധി, ടൈറ്റസ് എസ്. കുമാർ, ഷാബു.കെ മാധവൻ, മോഹൻ കൃഷ്ണൻ, ഫ്രാൻസീസ് ഈരവേലിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.