പറവൂർ : പറവൂർ നഗരസഭയുടെ മുനിസിപ്പൽ സ്റ്റേഡിയം ആധുനികവത് ക്കരിക്കുന്നതിന്റെ ഭാഗമായി വിദഗ്ദ്ധ സമിതി ഗ്രൗണ്ട് സന്ദർശിച്ചു. വി.ഡി. സതീശൻ എം.എൽ.എ, നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ, കേരള ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. അനിൽകുമാർ, വി.ജി. സാജിദ് തുടങ്ങിയവർ ചേർന്ന് വിലയിരുത്തി. വി.ഡി. സതീശൻ എം.എൽ.എയുടെ ആസ്തി വികസന നിധിയിൽ നിന്നും രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. . ഗ്രൗണ്ട് സജ്ജമാക്കിയാൽ ഉടൻ എസ്റ്റിമേറ്റ് തയ്യാറാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.