kinar
തോട്ടക്കാട്ടുകര - പറവൂർ കവല റോഡിൽ ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിൽ അപകടക്കെണിയായി​ കിണർ

ആലുവ: തോട്ടക്കാട്ടുകര - പറവൂർ കവല റോഡിൽ ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിൽ അപകടക്കെണിയായി കിണർ.

പത്ത് വർഷം മുമ്പ് ദേശീയപാത സമാന്തര റോഡ് നിർമ്മിക്കാൻ ഏറ്റെടുത്ത ഭൂമിയായിട്ടും ഇതുവരെ നിർമ്മാണം നടന്നിട്ടില്ല. . കഴിഞ്ഞ ദിവസം ബൈക്ക് യാത്രികൻ കിണറിന് സമീപം അപകടത്തിൽപ്പെട്ടിരുന്നു. ബൈക്ക് തെന്നി കിണർ ഭാഗത്തേക്ക് പോയിരുന്നുവെങ്കിൽ ദുരന്തം ഉറപ്പാണ്. പലവട്ടം കിണർ മൂടണമെന്ന് നാട്ടുകാർ എൻ.എച്ചിന്റെ കളമശേരി, ചാലക്കുടി ഓഫീസുകളിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.