പറവൂർ : എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പറവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്യത്തിൽ പൊതുമരാമത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. എം.ജെ. രാജു, ഡി. രാജ്കുമാർ, വത്സല പ്രസന്നകുമാർ, പി.ആർ. സൈജൻ, സജി നമ്പിയത്ത്, എം.ടി. ജയൻ, ജോബി പഞ്ഞിക്കാരൻ, ടോബി മാമ്പിള്ളി, കെ.ആർ. പ്രതാപൻ, പ്രമോദ് ബി. മേനോൻ, സോമൻ മാധവൻ തുടങ്ങിയവർ സംസാരിച്ചു.