കൊച്ചി : ബി.പി.സി.എൽ സ്വകാര്യവത്കരണത്തിനെതിരായ സമരത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എം.പി (ശനി) നാളെ കൊച്ചിയിലെത്തും. നാളെ വൈകിട്ട് 6.30 ന് അമ്പലമുകളിൽ റിഫൈനറി ഗേറ്റിനു മുന്നിൽ സംസാരിക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തുടങ്ങിയവർ രാഹുൽഗാന്ധിയെ അനുഗമിക്കും. കണ്ണൂരിൽനിന്ന് കൊച്ചിയിലെത്തുന്ന അദ്ദേഹം ഞായറാഴ്ച രാവിലെ ആറിന് ഡൽഹിക്ക് മടങ്ങും. രാഹുൽഗാന്ധിയുടെ സന്ദർശനത്തിന് മുന്നോടിയായി ജില്ലാ കോൺഗ്രസ് നേതൃയോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡി.സി.സി ഓഫീസിൽ ചേരും.