കാലടി: ശാരീരികാസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ ഒൻപതാo വാർഡിലെ ചാറ്റുപാടം അംഗൻവാടിയിലെ കുട്ടികൾക്ക് ഒരാഴ്ച അവധി നൽകി. .അംഗനവാടിയോട് ചേർന്ന് പ്രവർത്തിക്കുന്ന പനമ്പ് നെയ്ത്ത് കേന്ദ്രത്തിലെ മെഷിനുകളിൽ നിന്ന് പുറപ്പെടുന്ന പൊടിപടലമാണ് ചൊറിച്ചിലിന് കാരണമെന്ന് രക്ഷിതാക്കൾ ആരോപിച്ചു.ചൊറിച്ചിലും, തടിപ്പുകളും കണ്ടെത്തിയതിനെ തുടർന്ന് കുട്ടികളെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.അംഗൻവാടി കെട്ടിടത്തിന് ചുറ്റും വലകെട്ടി സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു.