ആലുവ: എടയപ്പുറം നേച്ചർ കവലയിൽ നാളെ മണ്ഡലവിളക്ക് മഹോത്സവം നടക്കും. വൈകിട്ട് 6.30ന് ദീപാരാധന, ദീപകാഴ്ച്ച,7.30ന് മുപ്പത്തടം ശ്രീഭദ്ര കലാസമിതി നയിക്കുന്ന ശാസ്താംപാട്ട്, അന്നദാനം, രാത്രി ഒമ്പതിന് ചെറായി രൗദ്രം കലാസമിതി നയിക്കുന്ന തായമ്പക, 12ന് എതിരേൽപ്പ് എന്നിവ നടക്കും.