പറവൂർ : ക്ഷീര വികസന വകുപ്പും ബ്ലോക്ക് പഞ്ചായത്തും ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങളും ചേർന്ന് നടത്തുന്ന രണ്ട് ദിവസത്തെ ‘ക്ഷീരസംഗമം ഇന്ന് സമാപിക്കും.തത്തപ്പിള്ളി ബംഗ്ലാവുപടി പരിസരത്ത് നടന്ന കന്നുകാലി പ്രദർശന മത്സരം കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്ത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പി.പി. ഷൈജ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ഡയറി ക്വിസ് മത്സരം നടന്നു. ഇന്ന് രാവിലെ പത്തിന് ക്ഷീരോത്പാദക സഹകരണ സംഘം ഓഫിസ് പരിസത്ത് ഡയറി എക്സിബിഷനും ക്ഷീരവികസന സെമിനാറും നടക്കും. ഉച്ചക്ക് രണ്ടിന് ക്ഷീരസംഗമം എസ്. ശർമ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി അദ്ധ്യക്ഷത വഹിക്കും. തുടർന്ന് മികച്ച കർഷകരെ ആദരിക്കൽ, വിദ്യാഭ്യാസ പുരസ്കാര വിതരണം എന്നിവ നടക്കും.