ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറി വയോജനവേദി സംഘടിപ്പിച്ച 'മംഗളോദയം മരുന്നുപെട്ടി' മുഖേന സമാഹരിച്ച മരുന്നുകൾ പടിഞ്ഞാറെ കടുങ്ങല്ലൂർ പബ്ലിക് ഹെൽത്ത് സെന്ററിന് നാളെ കൈമാറും.മരുന്നുകൾ ഫാർമസിസ്റ്റിന്റെ സേവനം ഉപയോഗപ്പെടുത്തി പദ്ധതി രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷമാണ് പബ്ലിക് ഹെൽത്ത് സെന്ററിന് കൈമാറുന്നതെന്ന് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, സെക്രട്ടറി പി.എസ്. രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.