brc
കോലഞ്ചേരി ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ നടന്ന ഭിന്നശേഷി ദിനാചരണം വി പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. വി പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ അദ്ധ്യക്ഷയായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ മുതാംസ് മുഖ്യ പ്രഭാഷണം നടത്തി. ഭിന്നശേഷിക്കാരനായ കലാകാരനായ ജോതിഷ് മുണ്ടക്കയത്തെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ സി.കെ അയ്യപ്പൻകുട്ടി, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോർജ് എടപ്പരത്തി,ജോളി ബേബി,വടവുകോട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്ല്യാട്ടേൽ, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ, സിനിമാതാരം നവോദയ സാജു, ബി.പി.ഒ ടി രമാഭായ്, എ.ഇ.ഒ അബ്ദുസലാം, കുറുപ്പംപടി ഡയറ്റിലെ സീനിയർ ലക്ചറർ എം.എൻ ജയ എന്നിവർ സംസാരിച്ചു.