അങ്കമാലി: കിടങ്ങൂർ കാവലക്കാട് ഭഗവതീ ക്ഷേത്രത്തിൽ മണ്ഡവിളക്ക് മഹോത്സവം
ശനിയാഴ്ച നടക്കും.രാവിലെ അഞ്ചിന് ഗണപതിഹോമം,എട്ടിന് സഹസ്രനാമ
പുഷ്പാഞ്ജലി,വൈകീട്ട് നാലിന് ഗജവീരന്റെ അകമ്പടിയാേടെ താലംഘോഷയാത്ര,ഏഴിന്
ദീപാരാധന,ചിന്ത്,കാവടി,നാദസ്വരം,എട്ടിന് ശാസ്താംപാട്ട്,തുടർന്ന്
,എതിരേൽപ്പ്,ആഴിപൂജ എന്നിവ ഉണ്ടാകും.