കോലഞ്ചേരി:എം.ഒ.എസ്‌.സി മെഡിക്കൽ കോളജാശുപത്രി സുവർണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നേത്ര ചികിത്സാ വിഭാഗം പ്രമേഹ നേത്ര രോഗ ബോധവത്കരണ മാസാചരണം നടത്തും. പ്രമേഹ രോഗികളിലെ നേത്ര രോഗങ്ങൾ നേരത്തേ കണ്ടെത്തുക, തുടർ നടപടികൾ സ്വീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെ നേത്രരോഗ വിഭാഗത്തിൽ ബോധവത്കരണ ക്ലാസും പരിശോധനാ ക്യാമ്പും നടത്തും. ‌