thomas-85
തോമസ്

വാളകം: മാർ സ്റ്റീഫൻ ഹൈസ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ പുത്തൻപുരയ്ക്കൽ പി.ജെ. തോമസ് (85) നിര്യാതനായി. കേളകം സെന്റ് തോമസ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ, കവളങ്ങാട് സെന്റ് ജോൺസ് ഹൈസ്‌കൂൾ അദ്ധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ 11ന് കടമറ്റം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ഷാജൻ തോമസ് (റിട്ട. കൃഷി ജോയിന്റ് ഡയറക്ടർ), ഷിജി തോമസ് (ബി.എസ്.എൻ.എൽ), ഷിബു തോമസ് (പൂനെ), ഷൈജു പി. തോമസ് (ചെന്നൈ). മരുമക്കൾ: ലിജി (അദ്ധ്യാപിക-തർബിയത്ത് ഹൈസ്‌കൂൾ, മൂവാറ്റുപുഴ), ജോസ് (ഡിജിറ്റൽ കോർ ടെക്‌നോളജീസ് കാക്കനാട്), മഞ്ജു (പൂനെ), ലിസ (ചെന്നൈ).