പുത്തൻകുരിശ്: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മഹോത്സവം നടത്തി. പൊതു വിദ്യാലയങ്ങളിൽ നിന്നും രൂപപ്പെടുന്ന മികവുകൾ നേരിട്ട് കണ്ട് മനസിലാക്കുന്നതിനും മറ്റുള്ള വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും വേണ്ടിയാണ് പരിപടി സംഘടിപ്പിച്ചത്. കൊച്ചിൻ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ പ്രൊഫ. പി. ജി ശങ്കരൻ ഉദ്ഘാടനം ചെയ്തു. വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധൻ അദ്ധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.വി പീറ്റർ, ജില്ലാ സെക്രട്ടറി കെ.വി ബെന്നി. സംസ്ഥാന കമ്മിറ്റിയംഗം അജി നാരായണൻ ടി.പി പത്രോസ്, സുമ കെ മത്തായിക്കുഞ്ഞ് അനിൽ ടി. ജോൺ, അജയകുമാർ, എം.പി തമ്പി, ടി രമാഭായ്, സി.കെ ഷോളി, എം.പി ബേബി, പി.ടി ജോണി, സുരേഷ് ടി ഗോപാൽ, കെ ആർ ശ്രീദേവി, ഐ.എച്ച് റഷീദ എന്നിവർ സംസാരിച്ചു.