കോലഞ്ചേരി:എം.ഒ.എസ്.സി മെഡിക്കൽ കോളേജാശുപത്രി നഴ്‌സിംഗ് കോളജിലെ കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. കടയിരുപ്പ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന ദിനാചരണം ഡോ. ഈപ്പൻ മാത്യു ഉദ്ഘാടനം ചെയ്തു. നഴ്‌സിംഗ് വിദ്യാർഥികളും വിവിധ പരിപാടികൾ നടത്തി.