മൂവാറ്റുപുഴ: മാസങ്ങളോളം ലൈംഗിക ചൂഷണത്തിന് ഇരയായ പെൺകുട്ടിയെ പ്രതിയുടെ സഹോദരൻ കൊലപ്പെടുത്താൻ ശ്രമിച്ചു. കുതറി ഓടിയ കുട്ടി അംഗൻവാടിയിൽ അഭയം തേടി. ഇന്നലെ വൈകിട്ട് 4 മണിയോടെ പായിപ്രയിലാണ് സംഭവം.
അംഗൻവാടി വിട്ട് വീട്ടിലെത്തിയ കുട്ടിയെയാണ് ആക്രമിക്കാൻ ശ്രമിച്ചത്.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലൈൻ കെട്ടിടത്തിൽ കഴിയുന്ന ഒഡീഷാ തൊഴിലാളിയുടെ മകളാണിത്. ഒഡീഷാക്കാർ തന്നെയായ മനോജ്, പബിത്ര പ്രധാൻ എന്നിവരാണ് കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾ.
പരാതിയെ തുടർന്ന് മൂവാറ്റുപുഴ പൊലീസ് ഒക്ടോബർ 25 ന് രണ്ടുപേരെയും അറസ്റ്റ്ചെയ്തിരുന്നു.
കുട്ടിയെ കാക്കനാട്ടെ ചൈൽഡ് ഹോമിലേക്കും മാറ്റി. കഴിഞ്ഞ ദിവസം മാതാപിതാക്കൾ ചെന്നപ്പോൾ ഇവർക്കൊപ്പം പോന്നതാണ് കുട്ടി.
പിങ്ക് പൊലീസ് മാതാപിതാക്കൾക്കൊപ്പം വിടാൻ ശ്രമിച്ചുവെങ്കിലും കുട്ടി പോകാൻ തയ്യാറായില്ല. ഒടുവിൽ പൊലീസ് കുട്ടിയെ കാക്കനാട് സ്നേഹിതയിലേക്ക് മാറ്റി.