ആലുവ: അങ്കമാലി മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ ഇന്ന് നടത്തുവാൻ തിരുമാനിച്ച സൂചന പണിമുടക്ക് പിൻവലിച്ചു. ബസ് ചാർജ് വർദ്ധനവിന്റെ കാര്യത്തിൽ സർക്കാർ ഫെബ്രുവരി 28ന് മുമ്പ് അനൂകൂല തീരുമാനം എടുത്താൽ തൊഴിലാളികളുടെ വേതന വർദ്ധനവ് ഒരാഴ്ചയ്ക്കകം നടപ്പാക്കാമെന്ന് ബസുടമകൾ സമ്മതിച്ചു. ഫെബ്രുവരി 28ന് തീരുമാനം ഉണ്ടായില്ലെങ്കിൽ പുതിയ വേതനഘടന നടപ്പിലാക്കാൻ തയ്യാറാണെന്നും അറിയിച്ചു.
ജില്ലാ ലേബർ ഓഫീസർ പി. രഘുനാഥിന്റെ നിർദേശപ്രകാരം അങ്കമാലി അസിസ്റ്റന്റ് ലേബർ ഓഫീസർ ജയപ്രകാശ് ഇടപെട്ടാണ് ചർച്ച നടത്തിയത്. യോഗത്തിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.പി. ജിബി, പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്സ് ഒർഗനൈസേഷൻ പ്രതിനിധി കെ.സി. വിക്ടർ, ട്രേഡ് യൂണിയൻ നേതാക്കളായ പി.ടി. പോൾ, പി.ജെ. വർഗീസ്, കെ.പി. പോളി, കെ.എസ്. വിനോജ്, വി.എൻ.സുഭാഷ്, ടി.വി. ഫ്രാൻസിസ് തുടങ്ങിയവർ പങ്കടുത്തു.