കൊച്ചി: ബി.പി.സി.എല്ലിനെ സ്വകാര്യ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐയുടെ ലോംഗ് മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു.ഇന്നലെ രാവിലെ പത്തോടെ കൊച്ചി കപ്പൽശാലക്ക് മുന്നിൽ നിന്ന് ആരംഭിച്ച് മാർച്ച് പതിനാറോളം കിലോമീറ്റർ പിന്നിട്ടാണ് വൈകീട്ടോടെ അമ്പലമുകൾ ബി.പി.സി.എല്ലിന് മുന്നിലെ സമരപ്പന്തലിൽ സമാപിച്ചത്. കപ്പൽശാലക്ക് മുന്നിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനിൽ നിന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്, സെക്രട്ടറി എ.എ. റഹീം, ട്രഷറർ എസ്.കെ.സജീഷ് എന്നിവർ സമരപതാക ഏറ്റുവാങ്ങി. തൃപ്പൂണിത്തുറിയിൽ നിന്ന് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി.എ.മുഹമ്മദ് റിയാസ് മാർച്ചിന് നേതൃത്വം നൽകി.ഇരുമ്പനം കവലയിൽ നിന്നുള്ള രണ്ടുകിലേ മീറ്ററോളം ദൂരത്തിൽ പരന്നുനീങ്ങിയ റാലിയെ വ്യവസായ മേഖലയിലെ തൊഴിലാളികൾ മുദ്രാവാക്യങ്ങളുടെ വരവേറ്റു. ഇവിടെ ചുവപ്പുസേനാ ബാൻഡും അകമ്പടിയായി.സമാപനവേദിയിൽ ബി.പി.സി.എൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സ്വീകരണം. കപ്പൽശാല ഗേറ്റിന് മുന്നിലെ ഉദ്ഘാടനവേദിയിൽ സിനിമാ സംവിധായകൻ ആഷിഖ് അബു, ജോൺ ഫെർണാണ്ടസ് എം.എൽ.എ എന്നിവർ പങ്കെടുത്തു. സാനു മാഷും എം,എം, ലോറൻസും പങ്കാളികളായി.
അമ്പലമുകളിൽ ബി.പി.സി.എൽ ഗേറ്റിന് മുന്നിൽ ചേർന്ന സമാപനസമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.