youth

കൊച്ചി:റോഡുകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാൽ ഉണ്ടാകുന്ന പൊടി ശല്യത്തിൽ നിന്നും രക്ഷനേടാൻ
ഇരുചക്ര വാഹന യാത്രക്കാർക്കും ബസ് യാത്രക്കാർക്കും യൂത്ത് ഫ്രണ്ട് ( ജേക്കബ്) പ്രവർത്തകർ എറണാകുളം തമ്മനത്ത് മാസ്‌കുകൾ വിതരണം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റാലിൻ പുല്ലംകോട് നേതൃത്വം നൽകി. നേതാക്കളായ ,പ്രിൻസ് വെള്ളരിക്കൽ, മാത്യൂസ് പുല്യാട്ടേൽ , സാജൻ ജോസഫ് , റ്റിബിൻ തങ്കച്ചൻ , ബിബിൻ, ഡയസ് ജോർജ് ,ജെയ്‌സൺ ജോണി , അഖിൽ കാഞ്ഞിരക്കാട്, റിജു മലയാറ്റൂർ എന്നിവർ പങ്കെടുത്തു .