കൂത്താട്ടുകുളം: പാലക്കുഴ സർവീസ് സഹകരണ ബാങ്കിൽ 'മുറ്റത്തെ മുല്ല' ലഘു ഗ്രാമീണ വായ്പാ വിതരണ പദ്ധതിയും കോർ ബാങ്കിംഗ്, എസ്.എം.എസ് ബാങ്കിംഗ് സംവിധാനങ്ങളുടെ പ്രവർത്തനവും ആരംഭിച്ചു. മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ വിതരണ ഉദ്ഘാടനം എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ് നിർവഹിച്ചു. കോർ ബാങ്കിംഗ് പ്രവർത്തനോദ്ഘാടനം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രനും എസ്.എം.എസ് ബാങ്കിംഗ് പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയയും ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോസ് കുര്യാക്കോസ് അദ്ധ്യക്ഷനായി. ബാങ്ക് ഡയറക്ടർമാരായ സോയൂസ് ജേക്കബ്, കെ എ ജയ, ആലീസ് ഷാജു,സഹകരണ ഇൻസ്പെക്ടർ കെ ബി ദിനേശ്, ബാബു ജോൺ, ബീന സണ്ണി തുടങ്ങിയവർ സംസാരിച്ചു. പാലക്കുഴ പഞ്ചായത്തിലെ എട്ട് കുടുംബശ്രീ യൂണിറ്റുകൾ വഴി 80 ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ വായ്പയായി വിതരണം ചെയ്യുന്നത്.