നെടുമ്പാശേരി: അത്താണി കാംകോ ജീവനക്കാരൻ മാണിയാംകുളം കെ. സുബ്രൻ രചിച്ച മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും കവിയരങ്ങും നാളെ പൊയ്ക്കാട്ടുശേരി മാർ ബഹനാൻ പള്ളി പാരീഷ് ഹാളിൽ നടക്കുമെന്ന് സംഘാടക സമിതി രക്ഷാധികാരി അംബിക പ്രകാശ്, ചെയർമാൻ പി.സി. സോമശേഖരൻ, കൺവീനർ പി.എൻ. സുഭിലാഷ് എന്നിവർ അറിയിച്ചു.

ഉച്ചയ്ക്ക് 2.30ന് കവിയരങ്ങ് കവി ശിവൻ മുപ്പത്തടം ഉദ്ഘാടനം ചെയ്യും 3.30ന് പ്രകാശന സമ്മേളനം സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പൂയപ്പിള്ളി തങ്കപ്പൻ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. വർഷാന്തരങ്ങൾ, ശിവൻകുട്ടിയുടെ ഒഴിവുകാലം, പുലരിയെ കാത്തിരിക്കുന്നു ഞാൻ എന്നിവയാണ് പ്രകാശനം ചെയ്യുന്നത്. പുസ്തക വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം പൂർണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് എഴുത്തുകാരൻ മാണിയാംകുളം കെ. സുബ്രൻ പറഞ്ഞു.

എൽദോ ഡേവിഡും പത്രസമ്മേളനത്തിൽ പങ്കെടുത്തു.